സി-പാസ് സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ എം.എസ്.സി കോഴ്സുകളിൽ സീറ്റ് ഒഴിവ്

ഹയർ എഡ്യൂക്കേഷന്റെ നിയന്ത്രണത്തിലുള്ള സെന്റർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ നടത്തുന്ന മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫീലിയേറ്റ് ചെയ്തിട്ടുള്ള കോഴ്സുകളായ എം.എസ്.സി ഹെൽത്ത്‌ ഇൻഫോർമേഷൻ മാനേജ്മെന്റ് (മെഡിക്കൽ ഡോക്യുമെൻ്റേഷൻ), എം.എസ്.സി മെഡിക്കൽ ബിയോക്കമിസ്ട്രി, എം.എസ്.സി ബയോ മെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ , എം.എസ്.സി മെഡിക്കൽ അനാട്ടമി കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴുവുണ്ട് . പ്രവേശനം നേടാൻ താല്പര്യമുള്ളവർ അസ്സൽ സിർട്ടിഫിക്കറ്ററും ഫീസുമായി രക്ഷിതാക്കൾ സഹിതം കോട്ടയം, ഗാന്ധിനഗറിലുള്ള ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ 10.07.2026 നകം എത്തിച്ചേരേണ്ടതാണ് .SC/ST/OEC വിഭാഗങ്ങളിൽ പെട്ടവർക്ക് ഫീസാനുകൂല്യം ഉണ്ട്‌. കൂടുതൽ വിവരങ്ങൾക്ക് www.cpas.ac.in എന്ന വെബ്സൈറ്റിലോ +91 94479 67150, +91 94479 67154 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക